ചിത്രകല ക്യാമ്പ്

പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമത്തിലെ ചിത്രകാരികളും ചിത്രകാരന്മാരും ഒരുമിച്ച ചിത്രകലാ ക്യാമ്പ് നടന്നു. കുഞ്ഞിമ ംഗലത്തെ സർഗമംഗല കലാകൂട്ടായ്മയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ചാണ് ക്യാമ്പ്. കുഞ്ഞിമംഗലത്തെ മുഴുവൻ ചിത്രശിൽപ കലാകാരന്മാരും ഒത്തൊരുമിക്കുന്ന കൂട്ടായ്മയായ സർഗമംഗലയുടെ ആദ്യത്തെ ചിത്രകലാ ക്യാമ്പാണിത്. ചിത്രകാരൻ ഗണേഷ് കുമാർ കുഞ്ഞിമംഗലത്തിൻെറ വീട്ടിൽ പ്രവർത്തിക്കുന്ന നിറം ക്രിയേറ്റീവ് സ്പേസിലാണ് ക്യാമ്പ് നടന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് ക്യാമ്പ്. പ്രേം പി. ലക്ഷ്മൺ, അനീഷ് ആര്യ, രോഷ്നി വിനോദ്, ബിജു ക്രിയേറ്റീവ്, മോഹൻ കുറുവാട്ട്, സുനിത തൃപ്പൂണിക്കര, വിദ്യ, വപിത, സുധീഷ്ണൻ, വൈശാഖ്, വിനീത്, ശ്യാമള തുടങ്ങി ഇരുപതോളം ചിത്രകാരന്മാരും ചിത്രകാരികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.