അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ചെറുവത്തൂർ: അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. പ്രതിഭാധനരായ എഴുത്തുകാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഈ വർഷത്തെ പ്രഫ. മുണ്ടശ്ശേരി അവാർഡ് ലഭിച്ച വിനോദ് കുട്ടമത്താണ് തനിക്ക് ലഭിച്ച പുരസ്കാര തുക 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അധ്യാപകദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽനിന്ന് ബഹുമതി പത്രവും അവാർഡും ഏറ്റുവാങ്ങി. വേദിയിൽവെച്ചുതന്നെ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ മന്ത്രിയെ ഏൽപിച്ച് മാതൃക കാട്ടിയ വിനോദ് കുട്ടമത്തിനെ മന്ത്രിയടക്കമുള്ളവർ അഭിനന്ദിച്ചു. കാസർകോട് ഡയറ്റ് ഫാക്കൽറ്റി അംഗമായ വിനോദ് ചെറുവത്തൂർ പൊന്മാലം സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.