കമ്പ്യൂട്ടർ തകരാറിൽ വലഞ്ഞ് രോഗികൾ

പയ്യന്നൂർ: കമ്പ്യൂട്ടർ തകരാറിൻെറ പേരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഒ.പി കൗണ്ടറുകൾ അടച്ചുപൂട്ടി. ജനറൽ കൗണ്ടറിൽ ക്യൂ അഞ്ഞൂറിന് മേൽ കടന്നു. ഒരാഴ്ചയായി തുടരുന്ന ഈ ദുരിതത്തിൽപെട്ട് രോഗികൾ വലയുകയാണ്. എല്ലാ വിഭാഗങ്ങളിലും പ്രത്യേക ഒ.പി കൗണ്ടറുകൾ മുമ്പ് പ്രവർത്തിച്ചിരുന്നു. ഒമ്പത് കൗണ്ടറുകളുണ്ടായിരുന്നത് ഏഴെണ്ണമാണ് പൂട്ടിയത്. ഇപ്പോൾ ജനറൽ കൗണ്ടറും മൂന്നാംനിലയിൽ സൂപ്പർ സ്പെഷാലിറ്റി കൗണ്ടറുമാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം 2500 പേരാണ് ഇവിടെ ശരാശരി ഒ.പിയിൽ രജിസ്റ്റർചെയ്യുന്നത്. ഇപ്പോൾ മണിക്കൂറുകളോളം രോഗികൾ ക്യൂവിൽനിന്ന് തളരുകയാണ്. അടിയന്തരമായി നിർത്തലാക്കിയ ഏഴ് കൗണ്ടറുകളും പുനഃസ്ഥാപിക്കണമെന്ന് രോഗികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.