എ.കെ.എൻ. ദിനേഷിന് അധ്യാപക അവാർഡ്

മാഹി: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പുതുച്ചേരി സർക്കാർ അധ്യാപകർക്കായി നൽകുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രാദേശിക അവാർഡിന് മാഹി ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എ.കെ.എൻ. ദിനേഷ് അർഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പുതുച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. കഴിഞ്ഞ മുപ്പത് വർഷത്തോളം മയ്യഴിയിലെ വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ഈസ്റ്റ് പള്ളൂർ സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.