ഉമ്മയെ കാണണം; മെഹ്​ബൂബ മുഫ്​തിയുടെ മകൾ സുപ്രീംകോടതിയിൽ

ഉമ്മയെ കാണണം; മെഹ്ബൂബ മുഫ്തിയുടെ മകൾ സുപ്രീംകോടതിയിൽ ന്യൂഡൽഹി: ഉമ്മയെ കാണാൻ അവസരമുണ്ടാക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീരിൽ തടവിലാക്കപ്പെട്ട മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ സുപ്രീംകോടതിയിൽ. ഒരുമാസമായി അകന്നുകഴിയുന്നതിനാൽ ഉമ്മയുടെ ആരോഗ്യാവസ്ഥയിൽ ആശങ്കയുണ്ടെന്ന് മകൾ ഇൽതിജ നൽകിയ ഹരജിയിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹരജി വ്യാഴാഴ്ച പരിഗണിക്കും. പാർട്ടി നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാൻ സുപ്രീംകോടതിയെ സമീപിച്ച സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയിൽനിന്ന് അനുകൂല വിധി നേടുകയും തരിഗാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.