ഉന്നതതല സമിതി ശിപാർശ നൽകി ന്യൂഡൽഹി: ഉന്നതതല സമിതി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ ആദായ നികുതി കുറയും. ആദായ ന ികുതി സ്ലാബുകൾ പുനഃസംഘടിപ്പിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സമിതിയാണ് ഇതു സംബന്ധിച്ച് ശിപാർശ നൽകിയത്. അഞ്ചു ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരുടെ ആദായ നികുതി 20 ശതമാനത്തിൽനിന്ന് 10 ശതമാനമായി കുറഞ്ഞേക്കും. രണ്ടരഅഞ്ച് ലക്ഷത്തിനിടയിൽ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം നികുതിയാണ് ഇപ്പോൾ ഈടാക്കി വരുന്നത്. 2019ലെ ഇടക്കാല ബജറ്റ് പ്രഖ്യാപനമനുസരിച്ച് അഞ്ചു ലക്ഷം വരെ വരുമാനമുള്ളവർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ നികുതിയിൽ റിബേറ്റ് ലഭിക്കും. 1020 ലക്ഷം വരുമാനക്കാർക്ക് 20 ശതമാനം നികുതിയും സമിതി ശിപാർശ ചെയ്യുന്നു. നിലവിലിത് 30 ശതമാനമാണ്. ഇപ്പോഴത്തെ അഞ്ച്, 20, 30 ശതമാനം സ്ലാബുകൾക്കു പകരം അഞ്ച്, 10, 20, 30, 35 ശതമാനം സ്ലാബുകളാണ് സമിതി മുന്നോട്ടുവെക്കുന്നത്. 20 ലക്ഷത്തിനും രണ്ട് കോടിക്കുമിടയിൽ വരുമാനം നേടുന്നവർ 30 ശതമാനം സ്ലാബിൽതന്നെ തുടരും. അതിസമ്പന്നർക്ക് 35 ശതമാനം നികുതിയാണ് ശിപാർശ ചെയ്തിരിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അംഗം അഖിലേഷ് രഞ്ജൻെറ നേതൃത്വത്തിലെ സമിതിയാണ് നികുതിഘടന സംബന്ധിച്ച ശിപാർശ ഈ മാസം 19ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു നൽകിയത്. റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.