ധ്യാൻചന്ദ് അനുസ്മരണം

തലശ്ശേരി: ലോക ഹോക്കി ഇതിഹാസമായിരുന്ന മേജർ ധ്യാൻചന്ദി‍ൻെറ 114ാം ജന്മദിനം ജില്ല ഹോക്കി അസോസിയേഷ‍ൻെറ ആഭിമുഖ് യത്തിൽ ആേഘാഷിച്ചു. തലശ്ശേരി സായി സൻെററിൽ നടന്ന അനുസ്മരണ സമ്മേളനം സായി സൻെറർ ഇൻചാർജ് ടി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി.വി. സിറാജുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല ഹോക്കി അസോസിയേഷൻ മുൻ പ്രസിഡൻറ് കെ.വി. ഗോകുൽദാസ് ധ്യാൻചന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ. നിയാസ് സ്വാഗതം പറഞ്ഞു. നവജീവൻ കുടുംബസംഗമം തലശ്ശേരി: കോടിയേരി മലബാർ കാൻസർ സൻെററിൽ മജ്ജ മാറ്റിെവക്കൽ ചികിത്സ പൂർത്തീകരിച്ചവരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ശനിയാഴ്ച കാൻസർ സൻെറർ സെമിനാർ ഹാളിൽ നടക്കും. രാവിലെ 10ന് എ.എൻ. ഷംസീർ എം.എൽ.എയുടെ അധ്യക്ഷതയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സംഗമം ഉദ്ഘാടനംചെയ്യും. രക്തസംബന്ധമായ പല മാരകരോഗങ്ങൾക്കും അവസാന പ്രതീക്ഷയാണ്‌ മജ്ജ മാറ്റിെവക്കൽ ചികിത്സ. 2013 ജൂലൈയിലാണ് മലബാർ കാൻസർ സൻെററിൽ ചികിത്സ ആരംഭിച്ചത്. നൂറിലധികം രോഗികളിൽ ചികിത്സ വിജയകരമായി പൂർത്തീകരിച്ചതായി സൻെറർ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.