നടാലിലെ ഗേറ്റ്​ കുരുക്ക്​​: ബസുകൾ ഇന്ന്​ പണിമുടക്കും

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് അടച്ചിട്ട് സർവിസ് ദുരിതത്തിലാക്കുന്നതിൽ പ്രതിഷേധിച്ച് ബസുകൾ വെള്ളിയാഴ്ച പണിമുട ക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് സർവിസുകൾ നിർത്തിവെക്കാനാണ് ഉടമകളുടെയും തൊഴിലാളികളുടെയും തീരുമാനം. വ്യാഴാഴ്ച കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ റെയിൽവേ പ്രതിനിധികൾ പങ്കെടുത്തില്ല. സമരത്തിൻെറ ഭാഗമായി ബസ് തൊഴിലാളികളും ഉടമകളും വെള്ളിയാഴ്ച രാവിലെ 9.30ന് കാൽെടക്സിൽനിന്ന് റെയിൽേവ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.