സി.ഒ.ടി. നസീർ വധശ്രമക്കേസ്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

GENERAL തലശ്ശേരി: വടകര ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം വിമതനായ തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യഹരജി ജില്ല സെഷൻസ് കോടതി തള്ളി. ആറും എട്ടും പ്രതികളായ പൊന്ന്യം കുണ്ടുചിറയിലെ കൃഷ്ണാലയത്തില്‍ വി.പി. സന്തോഷ് എന്ന പൊട്ടി സന്തോഷ് (30), കാവുംഭാഗം മുക്കാളില്‍ മീത്തല്‍ ഹൗസില്‍ ജിത്തു എന്ന വി. ജിതേഷ് (35) എന്നിവർ സമർപ്പിച്ച ജാമ്യഹരജിയാണ് വ്യാഴാഴ്ച തള്ളയത്. ഇവർ ഇതിനുമുമ്പ് സമർപ്പിച്ച ജാമ്യഹരജിയും തള്ളിയിരുന്നു. അതിനിടെ മറ്റ് രണ്ടു പ്രതികൾകൂടി വ്യാഴാഴ്ച ജാമ്യഹരജി നൽകി. ഒന്നും രണ്ടും പ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ ആണിക്കാംപൊയിലിലെ കൊയിറ്റി ഹൗസില്‍ സി. ശ്രീജിൻ (26), കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്‌സില്‍ ആര്‍. റോഷന്‍ (26) എന്നിവരാണ് ഹരജി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഹരജി പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.