ktpnr1 ഫിസിയോതെറപ്പി സൗജന്യ മെഗാക്യാമ്പ് സെപ്​റ്റംബർ ഒന്നിന്

പാനൂർ: ഫിസിയോതെറപ്പി, കൗൺസലിങ്, സ്പീച്ച് തെറപ്പി എന്നിവയിൽ സൗജന്യ മെഗാക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജെ.സി.ഐ പാനൂർ, ബാലിയിൽ ഷെയ്ക് മെമ്മോറിയൽ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എലാങ്കോട്, കേരള അസോസിയേഷൻ ഫോർ ഫിസിയോതെറപ്പി കോഓഡിനേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫിസിയോതെറപ്പി, കൗൺസലിങ്, സ്പീച്ച് തെറപ്പി, പഠന പിന്നാക്കാവസ്ഥ എന്നിവയുടെ പരിശോധനയും പരിഹാരവും ക്യാമ്പിൽ നൽകും. സെപ്റ്റംബർ ഒന്നിന് രാവിലെ ഒമ്പതുമുതൽ ഒരു മണിവരെയാണ് ക്യാമ്പ്. ഫോൺ: 8304929302. വാർത്തസമ്മേളനത്തിൽ ജെ.സി.ഐ പാനൂർ പ്രസിഡൻറ് ഒ. ഷീബ, ബാലിയിൽ ഷെയ്ക് മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻറ് മഹ്മൂദ് ഹാജി, കെ.എ.പി.സി കണ്ണൂർ ജില്ല ട്രഷറർ എ. രഗിൽ, എൻജിനീയർ എ. രാജീവ്, ലതീഫ് സാറാസ്, അബ്ദുല്ല പുത്തൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.