സ്നേഹസ്പർശം വളൻറിയർ പരിശീലനം

ചൊക്ലി: പാനൂർ ബ്ലോക്ക് പഞ്ചായത്തിൻെറ 2019--20 വാർഷികപദ്ധതിയുടെ ഭാഗമായുള്ള സമഗ്ര അർബുദനിയന്ത്രണ പദ്ധതി 'സ്നേഹസ്പർശ ം വളൻറിയർ പരിശീലന' പരിപാടിയുടെ ചൊക്ലി പഞ്ചായത്ത്തല ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജലജ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ഷമീമ, ബ്ലോക്ക് മെംബർമാരായ കെ. സപ്ന, വത്സല, മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ കണ്ണൂർ ജില്ല പ്രസിഡൻറ് ഡി.കെ. പൈ, മലബാർ കാൻസർ കെയർ സൊസൈറ്റി ജോ. സെക്രട്ടറി ടി.എം. ദിലീപ് കുമാർ, ഡോക്ടർമാരായ വി.സി. രവീന്ദ്രൻ, ഹർഷ ഗംഗാധരൻ, കീർത്തന ഷേണായി എന്നിവർ ക്ലാസെടുത്ത് സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അമൃതകല സ്വാഗതവും ആരോഗ്യ--വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ശ്രീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.