അഗ്​നിശമനസേനക്കാർക്ക് പുതുവസ്ത്രം

തലശ്ശേരി: രക്ഷാപ്രവർത്തനത്തിനിടെ അപകടം പറ്റാതിരിക്കാൻ അഗ്നിശമനസേനാംഗങ്ങൾക്ക് ആധുനികരീതിയിലുള്ള സുരക്ഷാവസ ്ത്രങ്ങൾ നൽകി സർക്കാർ. തലശ്ശേരി ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷനിലെ 33 പേർക്കാണ് ഹെൽമറ്റ്, ഷൂസ്, കൈയുറ ഉൾെപ്പടെയുള്ളവ നൽകിയത്. ഒരാൾക്കുള്ള ഒരു സെറ്റിന് 30,000 രൂപ വിലവരുമെന്ന് തലശ്ശേരി ഫയർസ്റ്റേഷൻ ഓഫിസർ കെ.എസ്. ശശിധരൻ പറഞ്ഞു. അഗ്നിബാധയുണ്ടാകുമ്പോൾ തീയും പുകയും ഏൽക്കാതെ രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുന്നതാണ് ഇവ. കേരളത്തിലെ എല്ലാ ഫയർ സ്റ്റേഷനുകളിലും വസ്ത്രങ്ങളെത്തിയിട്ടുണ്ട്. അഗ്നിശമനസേനയെ ആധുനികവത്കരിക്കുന്നതി‍ൻെറ ഭാഗമായാണ് ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. ബൈക്കിടിച്ച് പത്രവിതരണക്കാരന് പരിക്കേറ്റു തലശ്ശേരി: ബൈക്കിടിച്ച് പത്രവിതരണക്കാരന് പരിക്കേറ്റു. സൈക്കിളിൽ പത്രവിതരണം നടത്തുകയായിരുന്ന കതിരൂർ വേറ്റുമ്മൽ സ്വദേശി ഒതയോത്ത് സുരേന്ദ്രനാണ് (61) പരിക്കേറ്റത്. കാലിനും തലക്കുമാണ് പരിക്ക്. കതിരൂർ ഉക്കാസ്മൊട്ട പള്ളിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 6.45നാണ് അപകടം. നിയന്ത്രണംവിട്ട കെ.എൽ 58 എൻ 4448 ബൈക്ക് സുരേന്ദ്രനെ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിരുന്നു. സുരേന്ദ്രനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.