ദുരിതാശ്വാസ നിധിയുടെ ബോധവത്കരണവുമായി സൈക്കിൾയാത്ര

ചെറുവത്തൂർ: ദുബൈയിൽനിന്ന് നാട്ടിലേക്കുള്ള യാത്രയിൽ വീട്ടിലെത്താനുള്ള തിടുക്കമായിരുന്നില്ല ഷാഫിക്ക്. മറിച് ച് പ്രളയദുരിതം അനുഭവിക്കുന്നവർക്ക് തണലേകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ബോധവത്കരണം നടത്തുക എന്നത് മാത്രമാണ്. ഇതിനായി തെരഞ്ഞെടുത്ത മാർഗം സൈക്കിൾ യാത്രയും. ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ ഷാഫി തയ്യിൽമാനാണ് ദുബൈയിൽനിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. കൂടെ കരുതിയ സൈക്കിളിൽ ബോധവത്കരണ ബോർഡ് സ്ഥാപിച്ച് അന്നുതന്നെ കാസർകോേട്ടക്ക് യാത്ര തുടങ്ങി. ഭീമാപള്ളി, പത്മനാഭ സ്വാമി ക്ഷേത്രം പാലയൂർ പള്ളി, മാലിക് ഇബിൻ ദീനാർ എന്നിവിടങ്ങയിൽ സന്ദർശനം നടത്തിയായിരുന്നു യാത്ര. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ, ദുരിതബാധിതരെ കരകയറ്റൂ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. ദുബൈയിൽ 800 ഫിക്സിങ് കമ്പനിയിൽ മാനേജറാണ് ഷാഫി. ആറു ദിവസങ്ങൾക്കുശേഷം യാത്ര കാസർകോട് ജില്ലയിലെ കാടങ്കോട് സമാപിച്ചു. ഗ്രീൻ സ്റ്റാർ ക്ലബ് ഷാഫിക്ക് സ്വീകരണം നൽകി. ഭാര്യ ഷമീല, മക്കളായ അയേഷ, അലൻ എന്നിവർ ഷാഫിയുടെ യാത്രക്ക് നിറഞ്ഞ പ്രോത്സാഹനമാണ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.