ബജറ്ററിയാൻ പഠനയാത്ര

പെരിങ്ങത്തൂർ: സ്കൂൾ പഠനപ്രവർത്തനത്തിൻെറ ഭാഗമായി ബജറ്ററിയാൻ എന്ന വിഷയത്തോടനുബന്ധിച്ച് പഠനയാത്രയും അഭിമുഖവു ം നടത്തി. അഞ്ചാം ക്ലാസിലെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട തനത് പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾ ബജറ്റ് തയാറാക്കൽ, അവതരണം എന്നിവയെ പറ്റി നേരിട്ടറിയാൻ പാനൂർ നഗരസഭയിലേക്ക് പഠനയാത്ര നടത്തിയത്. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ബജറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു. വൈസ് ചെയർമാൻ പത്മനാഭൻ മാസ്റ്റർ ബജറ്റ് രൂപരേഖ പരിചയപ്പെടുത്തി. പാനൂർ നഗരസഭ കൗൺസിലർ ഇ.കെ. മനോജ്, പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ പി. ബിജോയ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള സംശയ നിവാരണം നടന്നു. പഠനയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് പാനൂർ നഗരസഭയുടെ ഉപഹാരം നഗരസഭാധ്യക്ഷ കെ.വി. റംല കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.