കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്ന് ^എം.എസ്.എഫ്

കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്ന് -എം.എസ്.എഫ് പാനൂർ: തലശ്ശേരി ഗവ. കോളജിൽ എസ്.എഫ്. ഐ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ്.എഫ് വിദ്യാർഥികളെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്നും തുടർന്ന് കുത്തിയിരിപ്പ് നടത്തിയ യൂനിറ്റ് ജനറൽ സെക്രട്ടറി റിഹാനയെയും വിദ്യാർഥികളെയും ൈകയേറ്റം ചെയ്തെന്നും എം.എസ്.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോളജിൽ എസ്.എഫ്.ഐയുടെ ഗുണ്ടായിസമാണെന്നും ഇതര രാഷ്ട്രീയപാർട്ടികളെ ശാരീരികമായി ആക്രമിക്കുകയും തെരെഞ്ഞടുപ്പിൽ നോമിനേഷൻ കൊടുക്കുന്ന പെൺകുട്ടികളെപോലും അസഭ്യംപറഞ്ഞ് ൈകയേറ്റം ചെയ്യുകയുമാണ്. കോളജിൽ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. നോമിനേഷൻ നൽകാൻ സമ്മതിക്കാതെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തടഞ്ഞുവെച്ചതായും അവർ ആരോപിച്ചു. കാമ്പസുകളിൽ മറ്റു പ്രസ്ഥാനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനെതിരെ വരുംദിനങ്ങളിൽ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സമരപരിപാടികൾ നടത്തുമെന്നും അറിയിച്ചു. വാർത്തസമ്മേളനത്തിൽ സി.കെ. നജാഫ്, സാദിഖ്‌ പാറാട്‌, സഫീർ പുല്ലൂക്കര, അനസ് കൂട്ടക്കെട്ടിൽ, അഫ്നാസ് കൊല്ലത്തി, റിഹാന, റിഷാൽ, ഷബ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.