കുടകിലെ പ്രളയബാധിതർക്ക് സാന്ത്വനമായി ആലിക്കുട്ടി മുസ്​ലിയാരെത്തി

തലശ്ശേരി: കാവേരിപ്പുഴ നിറഞ്ഞുകവിഞ്ഞ് പ്രളയദുരന്തമുണ്ടായ കുടക് ജില്ലയിലെ നെല്ലൂരിക്കരിയിൽ സ്നേഹസ്പർശവുമായി സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെത്തി. ഓൾ ഇന്ത്യ കെ.എം.സി.സി പ്രസിഡൻറ് എം.കെ. നൗഷാദ്, റിയാദ് കെ.എം.സി.സി നേതാക്കന്മാർ, തലശ്ശേരി ഗ്രീൻ വിങ്സ് വളൻറിയർമാർ എന്നിവരോടൊപ്പമാണ് ആലിക്കുട്ടി മുസ്ലിയാർ സന്ദർശനത്തിനെത്തിയത്. പ്രളയബാധിതർക്കായി ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി ശേഖരിച്ച വീട്ടുപകരണങ്ങളും ബെഡുകളും രക്ഷാധികാരികളായ കെ. ആബൂട്ടിയും സക്കരിയ ഉമ്മൻചിറയും ആലിക്കുട്ടി മുസ്ലിയാർ മുഖേന കൈമാറി. കുടക് ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് പി.പി. കോയ, മഹല്ല് സെക്രട്ടറി ഹക്കീം എന്നിവർ ഏറ്റുവാങ്ങി. നാസർ പരവതാനി, ടി.പി. നൗഷാദ്, നസ്താസ്, നാസർ കാഞ്ഞിരക്കുന്നത്ത്, സഫീർ വടക്കുമ്പാട്, അർഷാദ്‌ ബംഗളൂരു, മഹബൂബ് റിയാദ്, എം.എം.കെ. റിയാസ്, നൗഷാദ് പൊന്നകം, വി. സിറാജ്, റാഫി സൈദാർപള്ളി, സിറാജ് ചക്യത്ത്, ശംസു വടക്കുമ്പാട് എന്നിവരുടെ േനതൃത്വത്തിലാണ് ഗ്രീൻ വിങ്സ് സാധനങ്ങൾ ശേഖരിച്ച് കുടകിലെത്തിച്ചത്. പ്രളയബാധിത പ്രദേശമായ കൊണ്ടങ്കരിയിലും സംഘമെത്തി. കൊണ്ടങ്കരി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ മദ്റസ ഹാളിൽവെച്ച് കിറ്റുകൾ ഏറ്റുവാങ്ങി അർഹതപ്പെട്ടവർക്കെത്തിച്ചു. തലശ്ശേരിയിൽനിന്ന് കുടകിലേക്കുള്ള യാത്രക്ക് തലശ്ശേരി ഖാദിയും സമസ്ത മുശാവറ അംഗവുമായ ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ ഫ്ലാഗ്ഒാഫ് നൽകി. പി.എം.സി. മൊയ്തു ഹാജി, കെ. ബഷീർ, ഫസൽ എരഞ്ഞോളി, ടി.പി. ദിൽഷാദ്, ബാറാക്കി ജലാൽ, റിയാസ് ഗോപാലപേട്ട, റയീസ് പിലാക്കൂൽ, ആസിഫ് കൊളത്തായി, നൗഷാദ് വടക്കുമ്പാട്, സക്കീർ മാണിക്കോത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.