​െലഫ്. ഗവർണർ ഇടപെട്ടു; ഇ.എസ്.ഐ ആനുകൂല്യം ലഭിച്ചു

മാഹി: മൂന്നുവർഷത്തെ കാത്തിരിപ്പിനും പരാതികൾക്കും നിവേദനങ്ങൾക്കും ഇടപെടലുകൾക്കും ഒടുവിൽ ഇ.എസ്.ഐ ആനുകുല്യം ലഭ ിച്ചു. െലഫ്. ഗവർണർ ഡോ. കിരൺ ബേദിയുടെ ഉത്തരവിനെ തുടർന്നാണ് പെരിങ്ങാടിയിലെ ഷാജി കൊള്ളുമ്മലിന് ഇ.എസ്.ഐ ആനുകൂല്യമായ 35,000 രൂപ ലഭിച്ചത്. ഭാര്യക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 2016ൽ ചെയ്ത ശസ്ത്രക്രിയയുടെ ഇ.എസ്.ഐ വിഹിതം അനുവദിക്കപ്പെട്ടുവെങ്കിലും മൂന്നുവർഷമായിട്ടും ലഭിച്ചില്ലെന്ന ഭർത്താവ് പള്ളൂർ ബാറിലെ അക്കൗണ്ടൻറ് ഷാജി കൊള്ളുമ്മലിൻെറ പരാതിയിലാണ് നടപടി. ജൂൺ 23ന് മാഹി അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽനിന്ന് െലഫ്. ഗവർണറുമായി നടത്തിയ വിഡിയോ മുഖാമുഖത്തിലാണ് ഒരുമാസത്തിനകം തുക നൽകണമെന്ന് പുതുച്ചേരി െലഫ്. ഗവർണർ കിരൺ ബേദി ഉത്തരവിട്ടത്. തുക 23ന് ഷാജിയുടെ ബാങ്ക് അക്കൗണ്ടിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.