പാനൂർ: ഇരുപത്തിയാറാമത് സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പിന് പാനൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡ റി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച തുടക്കമാവും. രാവിലെ ഏഴുമണി മുതൽ ഒഫിഷ്യൽ വെയിങ് ആരംഭിക്കും. വൈകീട്ട് മൂന്നുമണിക്ക് സംസ്ഥാന-ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ ഭാരവാഹികൾ പതാകയുയർത്തും. തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചാമ്പ്യൻഷിപ് ഒൗദ്യോഗികമായി ഉദ്ഘാടനംചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രത്യേകം തയാറാക്കിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിലെ മൂന്ന് വേദികളിലായി രാത്രി-പകൽ ഭേദമില്ലാതെ നടക്കുന്ന മത്സരത്തിൽ സീനിയർ, ജൂനിയർ, മിക്സഡ് വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽനിന്നും ജേതാക്കളായ ടീമുകൾക്കായി 700ൽപരം കായികതാരങ്ങൾ മത്സരിക്കും. ഞായറാഴ്ച വൈകീട്ട് ചാമ്പ്യൻഷിപ്പ് സമാപിക്കും. കണ്ണൂർ ജില്ല ഇതാദ്യമായാണ് സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.