അമൃതം-ആരോഗ്യ പദ്ധതി പരിശീലനം

പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന അമൃതം-ആരോഗ്യ പദ്ധതിയിൽ ആശ വർക്കർമാർക്കുള്ള പ്രായോഗിക പരിശീലനം പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ ഉദ്ഘാടനംചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പി. മുജീബ് റഹ്മാൻ, ----------എൽ.എച്ച്.ഐ----------------.പി. പത്മിനി, ജെ.എച്ച്.ഐമാരായ വി. അനിത, കെ. വിജയരാഘവൻ എന്നിവർ പരിശീലനം നൽകി. മെഡിക്കൽ ഓഫിസർ ഡോ. സൽമത്ത് അധ്യക്ഷതവഹിച്ചു. 18 വയസ്സിന് മുകളിലുള്ള മുഴുവൻ വ്യക്തികളിലും പകർച്ചേതരവ്യാധികൾ നേരത്തേ കണ്ടെത്തി അവരെ സ്ക്രീനിങ്ങിന് വിധേയമാക്കുന്ന പദ്ധതി ആശ വർക്കർമാരിലൂടെയാണ് നടപ്പാക്കുന്നത്. ഇൻറർവ്യൂ പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി ഒരു ഡോക്ടറെയും ഫിസിയോെതറപ്പിസ്റ്റിനെയും നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ആഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് കുന്നോത്തുപറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തുന്നു. ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം നേരിട്ട് ഹാജരാവുക. ഫോൺ: 9744695408, 94475 45647, 0490 2313266. ചികിത്സാസഹായം കൈമാറി പാനൂർ: താഴെ കുന്നോത്തുപറമ്പിലെ തറപ്പുറത്ത് വികാസ് ചികിത്സാസഹായ നിധിയിലേക്ക് കെ.എസ്.എഫ്.ഇ കണ്ണൂർ റീജ്യൻ സമാഹരിച്ച തുക കൈമാറി. റീജനൽ ജനറൽ മാനേജർ മേരിക്കുട്ടി ചികിത്സാസഹായ നിധി ചെയർമാൻ കരുവാങ്കണ്ടി ബാലൻ, കൺവീനർ ടി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ട്രഷറർ പി. ഭരതൻ മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി. എം. കുഞ്ഞിക്കണ്ണൻ സ്വാഗതവും ചീഫ് മാനേജർ ജ്യോതികുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.