പെരിങ്ങത്തൂരിൽ ബി.എസ്.എൻ.എൽ നിശ്ചലം

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിലുള്ള ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകൾ പ്രവർത്തനരഹിതമെന്ന് വ്യ ാപക പരാതി. രണ്ടു മാസത്തിലധികമായി വീടുകളിലെ ഫോണുകൾ ഉപയോഗശൂന്യമായിട്ട്. ഇൻറർനെറ്റ് സംവിധാനവും തകരാറിലാണ്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതർക്ക് തകരാറ് കണ്ടുപിടിച്ച് പരാതി പരിഹരിച്ചുനൽകാൻ കഴിയുന്നില്ലെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. അടിയന്തരപ്രാധാന്യത്തോടെ പെരിങ്ങത്തൂർ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും ഉപഭോക്താക്കളുടെ പരാതി പരിഹരിക്കണമെന്നതുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.