പഠനോപകരണങ്ങളുമായി പുറപ്പെട്ടു

പാനൂർ: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വയനാട്ടിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി കെ.എസ്.യു കൂത്തുപറമ്പ ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ് ടി. സായന്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഫ്ലാഗ് ഓഫ് ചെയ്തു. ടി.സി. കുഞ്ഞിരാമൻ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ.സി. ബിന്ദു എന്നിവർ സംസാരിച്ചു. ഉജ്ജ്വൽ പവിത്രൻ, വൈഷ്ണവ്, അനുഗ്രഹ് വള്ളങ്ങാട്, ചിന്മയ്, കെ.കെ. അലോക്, കെ. അദ്വൈത്, ഡാനിഷ് വരപ്ര എന്നിവർ നേതൃത്വം നൽകി. ചെക്ക് ഏറ്റുവാങ്ങി പാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും കൈപിടിച്ചുയർത്താൻവേണ്ടി പാനൂർ യൂനിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് എം.ആർ.എ. അയ്യൂബിൽനിന്ന് പതിനായിരം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.