രവിദാസ്​ മന്ദിർ തകർക്കൽ: ഡൽഹിയിൽ വൻ ദലിത്​ പ്രതിഷേധം

രവിദാസ് മന്ദിർ തകർക്കൽ: ഡൽഹിയിൽ വൻ ദലിത് പ്രതിഷേധം ATTN ALL. PLS NOTE: ഇപ്പോൾ പേജിലുള്ള രവിദാസ് മന്ദിർ വാർത്ത തകർക്കൽ വാ ർത്ത മാറ്റി താഴെ ചേർത്ത അപ്ഡേറ്റഡ് വാർത്ത കൊടുക്കുക. പ്രതിഷേധം അക്രമാസക്തം; ബസിന് തീയിട്ടു പൊലീസ് ആകാശത്തേക്ക് വെടിവെച്ചു ന്യൂഡൽഹി: രവിദാസ് മന്ദിർ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ തുഗ്ലക്കാബാദിൽ ദലിതുകൾ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഒരാൾക്ക് വെടിയേറ്റെന്ന അഭ്യൂഹം പരന്നതോടെ പ്രതിഷേധം ആളിപ്പടരുകയായിരുന്നു. സമരക്കാർ ബസിന് തീയിടുകയും ചെയ്തു. പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. ഡൽഹി വികസന അതോറിറ്റിയാണ് (ഡി.ഡി.എ) ആഗസ്റ്റ് 10ന് സുപ്രീംകോടതി ഉത്തരവുപ്രകാരം രവിദാസ് മന്ദിർ പൊളിച്ചുമാറ്റിയത്. ഇതിൽ പ്രതിഷേധിക്കാൻ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽനിന്നുള്ള ദലിതുകളാണ് 'ജയ് ഭീം' മുദ്രാവാക്യമുയർത്തി പ്രകടനത്തിൽ അണിനിരന്നത്. ജാന്ദേവാലിനും രാംലീല മൈതാനത്തിനുമിടയിലുള്ള തെരുവുകളിൽ ദലിതുകൾ നീലക്കൊടികളുമായി നടത്തിയ പ്രകടനം നഗരത്തെ പ്രകമ്പനംകൊള്ളിച്ചു. നീലത്തൊപ്പിയണിഞ്ഞ ആയിരങ്ങൾ പ്രകടനത്തിൽ അണിനിരന്നു. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ഡൽഹി സാമൂഹിക വികസന മന്ത്രി രാജേന്ദ്ര പാൽ ഗൗതം, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, ആത്മീയ നേതാക്കൾ തുടങ്ങിയവർ രാംലീല മൈതാനിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് തമ്പടിച്ചിരുന്നു. തുടർന്നാണ് തുഗ്ലക്കാബാദിലേക്ക് മാർച്ച് നടത്തിയത്. സമാധാനപരമായി പ്രകടനം നടത്തുേമ്പാഴാണ് പ്രകോപനമില്ലാതെ പൊലീസ് നടപടിയെന്ന് ദലിത് നേതാക്കൾ ആരോപിച്ചു. സർക്കാർ സ്ഥലം കൈമാറണമെന്നും ക്ഷേത്രം പുനർനിർമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.