പയ്യന്നൂര്‍ സൗഹൃദ വേദി അക്കാദമിക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണംചെയ്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ സൗഹൃദ വേദി ദുബൈ ഷാര്‍ജ ഘടകം ‍സംഘടിപ്പിച്ച അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ് ങ് നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനംചെയ്തു. ജനറല്‍സെക്രട്ടറി ഉഷ നായര്‍ അധ്യക്ഷതവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിലേക്ക് പയ്യന്നൂർ സൗഹൃദ വേദിയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച തുകയുടെ ചെക്ക് വൈസ് പ്രസിഡൻറ് മുഹമ്മദ്‌ റാഷിദ് നഗരസഭ ചെയർമാന് കൈമാറി. 10, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ സൗഹൃദ വേദി അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ശശി വട്ടക്കൊവ്വല്‍ വിതരണംചെയ്തു. മികച്ച വിജയം നേടിയ കെ. അഖില്‍, ആകാശ് ജയചന്ദ്രന്‍, അതുല്‍ കാന, പൗര്‍ണമി പ്രമോദ്, അശ്വിന്‍ പ്രശാന്ത്‌, നന്ദന സന്തോഷ്‌, അക്ഷയ് സദാനന്ദന്‍, മാളവിക വിനോദ്, അൻജിത വൈക്കത്ത്, മുഹമ്മദ്‌ സൈഫ്, മുഹമ്മദ്‌ സുബൈര്‍, വി.എസ്. ദൃശ്യ, രോഹിത് കരുണാകരന്‍, റോഷന്‍ സന്തോഷ്‌, ഗൗതം ശങ്കര്‍ രാജീവ്, സൂര്യ രാധാകൃഷ്ണന്‍, പ്രതീക്ഷ പ്രദീപ്‌, അല്‍ക്ക അശോകന്‍ പാവൂര്‍ എന്നീ കുട്ടികളാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. മുന്‍ കേരള പരീക്ഷാഭവന്‍ പബ്ലിക്‌ എക്സാം കണ്‍ട്രോളര്‍ സി. രാഘവൻ, പയ്യന്നൂർ സി.ഐ പി.കെ. ധനഞ്ജയബാബു, വിനോദ് നമ്പ്യാര്‍ എന്നിവര്‍ വിദ്യാർഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സൗഹൃദ വേദിയുടെ പയ്യന്നൂരിലെ കോഓഡിനേറ്ററായിരുന്ന ജി.ഇ. സുധാകര‍ൻെറ സ്മരണാർഥം ഏര്‍പ്പെടുത്തുന്ന പുരസ്കാരത്തിൻെറ പ്രഖ്യാപനം സ്ഥാപക പ്രസിഡൻറ് കെ.വി. ഗോപാലന്‍ നടത്തി. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കാരയിലെ ലാല്‍ ബഹാദൂര്‍ വായനശാലയെ മെമെേൻറാ നല്‍കി അനുമോദിച്ചു. സൗഹൃദ വേദി ഗ്ലോബല്‍ കോഓഡിനേറ്റര്‍ സി.പി. ബ്രിജേഷ്്, ട്രഷറര്‍ സി.എ. മെഹമൂദ്്, ഉസ്മാന്‍ കരപ്പാത്ത്, ബി. ജ്യോതിലാല്‍, ദേവദാസ്, കക്കുളത്ത് അബ്ദുൽഖാദര്‍, മധു എടച്ചേരി, വിനോദ്, പ്രേമാനന്ദ് എടച്ചേരി ‍എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.