മൺകൂനകൾ ഉടൻ നീക്കം ചെയ്യണം

പാനൂർ: വാഴമലക്ക് താഴെയുള്ള കൊളുത്തായി മലയിലെ ക്വാറികളിൽ ഇനിയും മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന നിലയിൽ കൂട്ടിയിട്ട കരിങ്കല്ലുകൾ നിറഞ്ഞ മൺകൂനകൾ ഉടൻ നീക്കം ചെയ്യാൻ ജില്ലഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ലോക് താന്ത്രിക് ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃത ഖനനങ്ങൾ നിർത്താനും മണ്ണ് മൂടിയ കൃഷിയിടങ്ങൾ പൂർവസ്ഥിതിയിലാക്കാനും കർഷകർക്ക് നഷ്ടപരിഹാരം നൽകാനും നടപടിയുണ്ടാവണമെന്ന് യോഗം ആവശ്യെപ്പട്ടു. പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.