മതിൽനിർമാണം തടയാൻ ശ്രമം: അഞ്ചുപേർ അറസ്​റ്റിൽ

മാഹി: മാഹി ഗവ. മിഡിൽ സ്കൂളിന് സമീപത്തെ ഡയാലിസിസ് സൻെററിൻെറ മതിൽ കെട്ടുന്നത് തടയാൻ ശ്രമിച്ച അഞ്ച് വി.എച്ച്.പി പ് രവർത്തകരെ മാഹി പൊലീസ് മുൻകരുതലായി അറസ്റ്റ്ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് നേതാവ് ടി.വി. പ്രേമൻ, ഈസ്റ്റ് പള്ളൂരിലെ വി.കെ. പ്രദീപൻ, കെ.ടി.കെ. ജീവേഷ്, പെരിങ്ങാടിയിലെ കെ.കെ. അനേഷ്, പരിമഠത്തെ പ്രതീഷ്കുമാർ എന്നിവരെയാണ് മാഹി എസ്.ഐ എം. ഇളങ്കോയും സംഘവും അറസ്റ്റ്ചെയ്തത്‌. കഴിഞ്ഞ മഴക്കാലത്തായിരുന്നു മാഹി ഗവ. മിഡിൽ സ്കൂൾ കെട്ടിടത്തിൻെറ പിൻഭാഗത്ത് ഡയാലിസിസ് സൻെററിൻെറ കൂറ്റൻമതിൽ തകർന്നുവീണത്. ഇത് സ്കൂൾ കെട്ടിടത്തിന് അപകടഭീഷണിയായതിനാൽ ക്ലാസുകൾ ഈ കെട്ടിടത്തിൽനിന്ന് മാറ്റുകയുംചെയ്തിരുന്നു. ഇത് പുനർനിർമിക്കുന്നതിൻെറ ഭാഗമായി ആഴ്ചകൾക്ക് മുമ്പ് അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. മാഹി അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലായിരുന്നു സ്ഥലം സർവേ നടത്തിയത്. വിശ്വഹിന്ദു പരിഷത്ത് നേതാവ് ടി.വി. പ്രേമൻ നേരത്തേ നൽകിയ പരാതിയെ തുടർന്നാണ് മതിൽ പുനർനിർമിക്കാൻ സ്ഥലമളവ് നടന്നത്. അധികൃതർ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് ഡയാലിസിസ് സൻെററിൻെറ മതിൽനിർമാണം നടക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ സ്ഥലത്തെത്തി. സർക്കാർ സ്ഥലത്താണ് മതിൽനിർമാണം നടക്കുന്നതെന്ന് ആരോപിച്ച് പ്രവൃത്തി തടയാൻ ഇവർ ശ്രമിച്ചതായാണ് പരാതി. തുടർന്നാണ് ഇവരെ അറസ്റ്റ്ചെയ്തത്. ഇവരെ സബ്ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. മതിൽനിർമാണ വിവാദം അനാവശ്യം -സി.പി.എം മാഹി: മതിൽനിർമാണ വിവാദം ഉയർത്തി മാഹിയിലെ കമ്യൂണിറ്റി ഡയാലിസിസ് സൻെറർ തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് സി.പി.എം മാഹി ലോക്കൽ കമ്മിറ്റി ആരോപിച്ചു. മതിൽനിർമാണത്തിൽ സ്ഥലം കൈയേറ്റമില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടും മതിലിൻെറ പേരിൽ അനാവശ്യവിവാദവും പ്രശ്നവും സൃഷ്ടിക്കുന്നവർ സ്കൂളിൻെറ സുരക്ഷിതത്വവും ഡയാലിസിസ് സൻെററിൻെറ സേവനങ്ങളെയും മാനിച്ച് നിലപാട് തിരുത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സ്കൂളിൻെറ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഡയാലിസിസ് സൻെററിന് സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള സാഹചര്യമുണ്ടാക്കണമെന്നും സി.പി.എം പ്രതിനിധികൾ മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററെ കണ്ട് ആവശ്യപ്പെട്ടു. വി. ജനാർദനൻ, കെ.പി. സുനിൽകുമാർ, കെ.പി. നൗഷാദ്, പി.പി. മനോഷ് എന്നിവരാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.