പ്രളയബാധിതർക്ക് കൈത്താങ്ങായി കുട്ടിപ്പൊലീസ്

തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകൾ മട്ടന്നൂർ മണ്ണൂരിലെ പ്ര ളയബാധിതർക്ക് കൈത്താങ്ങായി. ഇവർ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും ചൊവ്വാഴ്ച പ്രളയബാധിതരായ കുടുംബങ്ങൾക്ക് എത്തിച്ചുനൽകി. തലശ്ശേരി സി.ഐ കെ. സനൽകുമാർ യാത്രക്ക് ഫ്ലാഗ് ഒാഫ് നൽകി. പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. ഗീത, സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ, സ്റ്റുഡൻറ്സ് പൊലീസ് ഓഫിസർമാരായ ഷംന റാം, ബൈജു മണിയോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.