ദേശീയ സംരംഭകത്വ അവാര്‍ഡിനുള്ള പരിശീലനം തുടങ്ങി

കാഞ്ഞങ്ങാട്: ദേശീയ നൈപുണ്യ സംരംഭക വികസനമന്ത്രാലയം സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തുന്ന കാഷ് അവാര്‍ഡിലേക്ക് അപ േക്ഷ ക്ഷണിക്കുന്നതിനും പരിശീലന പരിപാടിക്കും കാഞ്ഞങ്ങാട്ട് തുടക്കമായി. സംരംഭകരാവുന്നവര്‍ക്കും ഇത്തരം ആളുകളെ സഹായിക്കുന്ന ബാങ്ക് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സെറ്റി കാഞ്ഞങ്ങാട് മര്‍ച്ചൻറ്സ് അസോസിയേഷന്‍, നബാര്‍ഡ്, എ.കെ.ഇ.എസ്.എസ്.ഐ.എ എന്നിവര്‍ ചേര്‍ന്ന് വ്യാപാരഭവനില്‍ നടത്തിയ പരിപാടി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സെറ്റി നാഷനല്‍ ഡയറക്ടര്‍ പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്‍. ഷില്‍ജി അധ്യക്ഷത വഹിച്ചു. ദേശീയ സംരംഭകത്വ നൈപുണ്യ അവര്‍ഡിന് സംരംഭകര്‍ക്ക് അംഗീകാരം നേടുന്നവര്‍ക്കുള്ള പരിശീലനവും ചെറുകിട വ്യവസായ സംരംഭകര്‍ക്കുള്ള വായ്പാ സൗകര്യങ്ങളെക്കുറിച്ചും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടി‍ൻെറ സ്വയംതൊഴില്‍ പരിശീലനങ്ങളെ കുറിച്ചും പി. സന്തോഷ്, ടി. ദിനേശന്‍, ജയ്മോന്‍ തോമസ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. നബാര്‍ഡ് എ.ജി.എം ജ്യോതിഷ് ജഗന്നാഥ്, എല്‍.ഡി.എം കണ്ണന്‍ സുഹാസ് കൃഷ്ണന്‍, ലിൻഡ ലൂയീസ് എന്നിവര്‍ സംസാരിച്ചു. പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകരും വിവിധ ബാങ്ക് പ്രതിനിധികളും സന്നദ്ധസംഘടനകള്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.