പ്രളയാനന്തര സെമിനാറും മെഡിക്കൽ ക്യാമ്പും

ശ്രീകണ്ഠപുരം: അർബുദരോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻെറ നേതൃത്വത്തിൽ പ്രളയം നാശം വിതച്ച ശ്രീകണ്ഠപുരം, ചെങ്ങളായി മേ ഖലയിലുള്ളവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രളയാനന്തര സെമിനാറും നടത്തി. ശ്രീകണ്ഠപുരം പൊലീസിൻെറ സന്നദ്ധസേനയായ വാർ, സമരിറ്റൻ പാലിയേറ്റിവ് കെയർ, കാൻകെയർ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഡോ. ലില്ലി, ഡോ. മനു മാത്യു, ഡോ. അഞ്ജു മനു, ഡോ. നിമിഷ, ഡോ. രമിത എന്നിവരും രോഗികളെ പരിശോധിച്ചു. ദുരിതബാധിതർക്കായി കൊച്ചി ആസ്ഥാനമായുള്ള തിങ്ക് പാം എന്ന സംഘടന നൽകിയ സാധനങ്ങൾ റിജിഷ് എം. ഉണ്ണിയും ഡോ. വി.പി. ഗംഗാധരനും ചേർന്ന് വിതരണംചെയ്‌തു. പ്രളയാനന്തര സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ, ചിത്രകാരൻ എബി എൻ. ജോസഫ്, നിഷിത റഹ്മാൻ, എസ്‌.ഐ കെ.വി. രഘുനാഥ്‌ , ഫാ. തോമസ് കല്ലിടുക്കിൽ, ഫാ. ബിനു പയ്യമ്പള്ളി, ജോസ് കൊല്ലിയിൽ, എ.പി. മുനീർ, തോമസ് ചക്യത് തുടങ്ങിയവർ സംസാരിച്ചു. പ്രളയം നാശം വിതച്ച കൊയ്യം, കൊവ്വപുറം, ചെങ്ങളായി, ശ്രീകണ്ഠപുരം മേഖലകളും മെഡിക്കൽ സംഘം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.