ഹൃത്തിക് രാജ് അനുസ്മരണവും എൻഡോവ്മെൻറ് വിതരണവും

ഹൃത്തിക് രാജ് അനുസ്മരണവും എൻഡോവ്മൻെറ് വിതരണവും ന്യൂ മാഹി: തലശ്ശേരിയിൽ നടന്ന നീന്തൽ മത്സരത്തിനിടെ അകാലത്തിൽ പ ൊലിഞ്ഞ ന്യൂ മാഹി എം.എം സ്കൂൾ വിദ്യാർഥി ഹൃത്തിക് രാജി‍ൻെറ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മൻെറ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസ് വിതരണംചെയ്തു. മികച്ച എൻ.സി.സി കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം തരം വിദ്യാർഥി മുഹമ്മദ് മുതബസ്സിമാണ് എൻേഡാവ്മൻെറിന് അർഹനായത്. അനുസ്മരണ യോഗവും നടന്നു. ഹെഡ്മാസ്റ്റർ ഇൻചാർജ് സഖീഷ് അധ്യക്ഷതവഹിച്ചു. ബാബു, ഹലീല, സിറാജ്, നിശാറാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.