രവീന്ദ്രന് ആധിയാണ്; എങ്ങനെ തിരിച്ചേൽപിക്കും?

മാഹി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാഹി സ്വദേശിയായ പി.കെ രവീന്ദ്രന് നൽകേണ്ടിവന്നത് തൻെറ ഉപജീ വന വകകളാണ്. കേടായതും റിപ്പയർ ചെയ്ത് നന്നാക്കിവെച്ചതുമായ നിരവധി പുതിയതും പഴയതുമായ മോഡൽ ടി.വികളും മോട്ടോറുകളുമാണ് വാടകക്കെടുത്ത കട ഇടിഞ്ഞുവീണതോടെ നശിച്ചത്. ഐ.കെ. കുമാരൻ റോഡിൽ അഞ്ചു വർഷത്തിലേറെയായി ഇലക്ട്രോണിക്സ് റിപ്പയർ ഷോപ്പ് നടത്തുകയാണ് രവീന്ദ്രൻ. റിപ്പയർ ചെയ്യാനേൽപിച്ച വസ്തുക്കൾ എങ്ങിനെ തിരിച്ചുകൊടുക്കുമെന്ന ആശങ്കയിലാണ് രവീന്ദ്രൻ ഇപ്പോൾ. മഴക്കെടുതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷ നൽകാനൊരുങ്ങുകയാണ് രവീന്ദ്രൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.