വെൽഫെയർ പാർട്ടി ദുരിതാശ്വാസ കിറ്റ് നൽകി

തലശ്ശേരി: വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി നഗരസഭ, കതിരൂർ പഞ്ചായത്ത്, മാഹി നഗരസഭ എന്നിവിടങ്ങളിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി. ക്യാമ്പ് കോഓഡിനേറ്റർമാർ ആവശ്യപ്പെട്ട പ്രകാരമുള്ള വിഭവങ്ങൾ ടീം വെൽഫെയർ അംഗങ്ങൾ ശേഖരിച്ചു നൽകി. രണ്ട് ടീമായി നടത്തിയ സേവനപ്രവർത്തനങ്ങൾക്ക് വെൽെഫയർ പാർട്ടി മണ്ഡലം സെക്രട്ടറി സാജിദ് കോമത്ത്, ഫ്രേറ്റണിറ്റി ജില്ല പ്രസിഡൻറ് ജവാദ് അമീർ, ടീം വെൽഫെയർ തലശ്ശേരി കോഓഡിനേറ്റർ കെ.എം. അഷ്ഫാഖ്, പീപ്പിൾസ് ഫൗണ്ടേഷൻ ജനസേവന കോഓഡിനേറ്റർ എൻ.കെ. അർഷാദ്, ഐ.ആർ.ഡബ്ല്യു ജില്ല സെക്രട്ടറി പി. മുഹമ്മദ് അഷ്റഫ്, ഡോ. ഫസൽ എന്നിവർ നേതൃത്വം നൽകി. ചുണ്ടങ്ങാപൊയിൽ സൻെറർ എൽ.പി സ്‌കൂൾ, പൊന്ന്യം സൗത്ത് എൽ.പി സ്‌കൂൾ, പൊന്ന്യം വെസ്റ്റ് എൽ.പി സ്‌കൂൾ, മൂന്നാം മൈൽ ശ്രീനാരായണ മഠം, വയലളം എൽ.പി സ്കൂൾ, കല്ലായിത്തെരുവ്, േകാടിയേരി മൂഴിക്കര, എം.ഇ.എസ് സ്കൂൾ തുടങ്ങിയ ക്യാമ്പുകൾ സന്ദർശിച്ചു. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, പുതപ്പ്, ബെഡ്ഷീറ്റ് തുടങ്ങിയവ അടങ്ങിയ അടിസ്ഥാനവസ്ത്രങ്ങളുടെ 200 കിറ്റുകൾ വിതരണംചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ, ജില്ല പഞ്ചായത്ത് മെംബർ കെ. സുഗീഷ്, വാർഡ് മെംബർമാരായ വി.കെ. ലഹിജ, പി. ലീല എന്നിവർ വിഭവക്കിറ്റുകൾ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.