ചെറുകുന്ന്: ചെറുകുന്നിലെ ദുരിതാശ്വാസ ക്യാമ്പിനെക്കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി നടത്തിയ ആരോപണം വാസ്തവ വ ിരുദ്ധവും അപക്വവുമെന്ന് പഞ്ചായത്ത് ജനകീയസമിതി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പള്ളിക്കര എ.ഡി.എൽ.പി സ്കൂളിൽ പ്രവർത്തിച്ച ക്യാമ്പിൽ മിച്ചം വന്ന സാധനങ്ങൾ ചിലർ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന നിലയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. ക്യാമ്പ് അവസാനിപ്പിച്ച ശേഷം അവിടെ എത്തിയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രസ്താവന നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച ക്യാമ്പിൽ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടത്തിയത്. വില്ലേജ് ഓഫിസർ കൺവീനറും പഞ്ചായത്ത് പ്രസിഡൻറ്, കണ്ണപുരം എസ്.ഐ, ജില്ല പഞ്ചായത്തംഗം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്തംഗങ്ങൾ ഉൾപ്പെടുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവർത്തിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസൻ കുഞ്ഞി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല പഞ്ചായത്തംഗം പി.പി. ഷാജിർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. രാധ, കോൺഗ്രസ് ചെറുകുന്ന് മണ്ഡലം പ്രസിഡൻറ് പി.എൽ. ബേബി, മുസ്ലിംലീഗ് നേതാവ് എ.സി. മഹമൂദ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ. മോഹനൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.