കാലവർഷക്കെടുതി: ഉന്നതതലസംഘം മാഹിയിൽ

മാഹി: കാലവർഷക്കെടുതിയിൽ അകപ്പെട്ടവർക്ക് ആവശ്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുനരധിവ സിപ്പിക്കുന്നതിനുമായി ചുമതലയേറ്റ് പുതുച്ചേരിയിൽനിന്ന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞായറാഴ്ച മാഹിയിലെത്തി. പുതുച്ചേരി ജില്ല അതോറിറ്റി ഡെപ്യൂട്ടി കലക്ടർ എസ്. ശക്തിവേലിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മാഹിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തഹസിൽദാർമാരായ കെ.പി. ശ്രീജിത്ത്, പി.പി. ഷൈജു, കെ.കെ. വിബീഷ്, വി.എ.ഒ എസ്. ബൈജു എന്നിവരാണ് സംഘത്തിലുള്ളത്. ഗൃഹശുചീകരണത്തിന് സേവാഭാരതിയും ജനശബ്ദവും രംഗത്ത് മാഹി: പന്തക്കൽ, മൂലക്കടവ്, പള്ളൂർ പ്രദേശങ്ങളിൽനിന്ന് വെള്ളപ്പൊക്കംമൂലം പുനരധിവാസകേന്ദ്രങ്ങളിൽ താമസിക്കുന്നവരുടെ വീടുകൾ ശുചീകരിക്കാൻ സേവാഭാരതി പ്രവർത്തകർ രംഗത്ത്. ജ്യോതിർ മനോജ്, രതീഷ്, അർജുൻ എന്നിവർ നേതൃത്വം നൽകി. പുനരധിവസിക്കപ്പെട്ട മുഴുവൻ കുടുംബങ്ങളുടേയും വീടുകൾ ശുചീകരണത്തിനാവശ്യമായ ഏഴിനങ്ങളടങ്ങിയ മുഴുവൻ സാമഗ്രികളും ജനശബ്ദം മാഹി രണ്ടാംഘട്ടമെന്ന നിലയിൽ ക്യാമ്പിൽ വിതരണം ചെയ്തു. ഒന്നാം ഘട്ടത്തിൽ ഇവർക്കാവശ്യമായ പുതപ്പുകൾ, വസ്ത്രങ്ങൾ, ബക്കറ്റ് തുടങ്ങിയവ ഉൾപ്പെട്ട കിറ്റുകളും ക്യാമ്പിൽ വിതരണം ചെയ്തിരുന്നു. ചാലക്കര പുരുഷു, ടി.എം. സുധാകരൻ, ദാസൻ കാണി, ഇ.കെ. റഫീഖ്, ടി.എ. ലതീപ്, എം.പി. ഇന്ദിര, റോഷ്നി എന്നിവർ വിഭവസമാഹരണത്തിന് നേതൃത്വം നൽകി. വെള്ളപ്പൊക്കത്തിൽ നഷ്ടമുണ്ടായവർക്ക് അർഹതപ്പെട്ട ധനസഹായം ഉടൻ ലഭ്യമാക്കണമെന്ന് ജനശബ്ദം ഭാരവാഹികൾ ഉന്നതതലസംഘത്തോട് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.