പ്രളയക്കെടുതി നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം- ^കെ. മുരളീധരന്‍ എം.പി

പ്രളയക്കെടുതി നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം- -കെ. മുരളീധരന്‍ എം.പി തലശ്ശേരി: പ്രളയക്കെടുതി നേരിടാൻ എല ്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് കെ. മുരളീധരന്‍ എം.പി. മലബാര്‍ മേഖലയിലാണ് ഇത്തവണ പ്രളയത്തി‍ൻെറ രൂക്ഷത കൂടുതലായി അനുഭവപ്പെട്ടത്. തലശ്ശേരിയിലെ രണ്ട് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 12ഓളം പേർ പ്രളയത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിലങ്ങാട് ഉരുൾപ്പൊട്ടി ഒരു കുടുംബം മരിച്ചു. മൂന്ന് ചെറുപ്പക്കാരെ കാണാതായി. വയനാട് ജില്ലയിലാണ് പ്രളയക്കെടുതി അതിരൂക്ഷമായി അനുഭവപ്പെട്ടതെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കണം. കേന്ദ്രത്തിൻെറ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ഉദാരമായ സമീപനം പ്രതീക്ഷിക്കുന്നു. ശക്തമായ ഇടെപടൽ എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാവണമെന്നും കെ. മുരളീധരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.