മൂലക്കടവിൽ വെള്ളമിറങ്ങുന്നു; ഗതാഗതം പുനരാരംഭിച്ചു

മാഹി: മഴക്ക് അൽപം ശമനമായതോടെ രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെട്ട മൂലക്കടവ്, മാക്കുനി പ്രദേശത്തെ വെള്ളമിറങ്ങ ിത്തുടങ്ങി. ഞായറാഴ്ച ഉച്ചയോടെ കോപ്പാലംവഴി ഗതാഗതം പുനരാരംഭിച്ചു. ബസുകൾ ഞായറാഴ്ച സർവിസ് നടത്തിയില്ല. റോഡിൽ അൽപം വെള്ളമുള്ളതിനാൽ ഇതുവഴി കടന്നുവന്ന ഇരുചക്രവാഹനങ്ങൾ മിക്കതും സൈലൻസറിൽ വെള്ളം കയറി ബുദ്ധിമുട്ടി. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ രണ്ടു ദിവസമായി അടച്ചിട്ട പെട്രോൾ പമ്പുകൾ ഞായറാഴ്ച രാവിലെ 10ഒാടെ തുറന്നു. ശക്തമായ മഴയിൽ പൊന്ന്യം പുഴ കവിഞ്ഞതോടെയാണ് മൂലക്കടവ്, കോപ്പാലം, മാക്കുനി പ്രദേശങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ വീടുകളിലടക്കം വെള്ളം കയറിയത്. 22 കുടുംബങ്ങളിലെ 89 പേർ മൂലക്കടവ് ഗവ. എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.