മാഹി: അധ്യാപക നിയമനത്തിൽ വിദ്യാഭ്യാസ വകുപ്പിൻെറ നടപടി നീതിരഹിതമാണെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രവർത്തക സമ ിതി ആരോപിച്ചു. വിദ്യാർഥികളുടെ എണ്ണം വിദ്യാർഥി--അധ്യാപക അനുപാതത്തെക്കാൾ കൂടിയിട്ടും മാഹി ഗവ. എൽ.പി സ്കൂളിൽ ഡിവിഷൻ കൂട്ടുകയോ ആവശ്യത്തിന് അധ്യാപകരെ നിയമിക്കുകയോ ചെയ്യാത്തത് തെറ്റായ നടപടിയാണ്. രണ്ട് ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ വിരമിച്ചപ്പോൾ ഒരു സ്കൂളിൽ മാത്രം താൽക്കാലികമായി അധ്യാപകനെ നിയമിച്ചും ഒരു സ്കൂളിനെ പൂർണമായും തഴയുകയും ചെയ്ത പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൻെറ നീതിരഹിത നടപടി തെറ്റാണെന്നും ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് യു.പി. അശോകൻ അധ്യക്ഷത വഹിച്ചു. ജയിംസ് എം. ജോസഫ്, എ.കെ.എൻ. ദിനേഷ്, ടി.എം. പവിത്രൻ, കെ. ചന്ദ്രൻ, എൻ.കെ. സഖിത, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.