ഒറ്റപ്പെട്ട് പൊന്ന്യം നിവാസികൾ

തലശ്ശേരി: മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പൊന്ന്യം പ്രദേശത്തുകാർ ഒറ്റപ്പെട്ട നിലയിൽ. അഞ്ച് ക്യാമ്പുകളിലായാണ് ഇവിടെയുള്ള ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിച്ചത്. കുണ്ടുചിറ അണക്കെട്ടും ചാടാലപുഴയും എരഞ്ഞോളിപുഴയും കവിഞ്ഞതാണ് പൊന്ന്യത്ത് നാശം വിതച്ചത്. തയ്യില്‍ മുക്ക്, കുണ്ടുചിറ, പൊന്ന്യം പാലം, ചാടാലപുഴ, കീരങ്ങാട് ഭാഗങ്ങളിലാണ് ശനിയാഴ്ചയും വെള്ളം പൊങ്ങിയത്. കതിരൂര്‍ പഞ്ചായത്തിലെ പൊന്ന്യം മൂന്നാംമൈല്‍ ശ്രീനാരായണമഠത്തില്‍ പുതിയ ക്യാമ്പ് തുറന്നു. 15പേരാണ് ക്യാമ്പിലുള്ളത്. പൊന്ന്യം സൗത്ത് സെന്‍ട്രല്‍ എല്‍.പി, ചുണ്ടങ്ങാപ്പൊയില്‍ സെന്‍ട്രല്‍ എല്‍.പി, ചുണ്ടങ്ങാപ്പൊയില്‍ കീരങ്ങാട്ട് ഭാസ്‌കരൻെറ വീട്, കുണ്ടുചിറ വെസ്റ്റ് എല്‍.പി, കുണ്ടുചിറ ബാബുസ്മാരകം എന്നിവിടങ്ങളിലും ക്യാമ്പുകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.