മുന്നൂർ കൊച്ചിയിൽ ഉരുൾപൊട്ടി

നടുവിൽ: കുടിയാന്മല മുന്നൂർ കൊച്ചിയിൽ വെള്ളിയാഴ്ച ഉച്ചയോടെ ഉരുൾപൊട്ടി. കഴിഞ്ഞ വർഷം ഉരുൾപൊട്ടിയ ചാലിലൂടെ വെള്ളം കുത്തിയൊഴുകിയതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മുന്നൂർകൊച്ചി-കണ്ണംകുളം - കരാമരം തട്ട് റോഡിൻെറ കുറെ ഭാഗം ഒഴുകിപ്പോയി. കല്ലേപാലത്തിനടുത്ത് രണ്ട് വീടുകളിൽ വെള്ളം കയറി. മണ്ടളത്തെ തോണക്കര ഷിജിമോളുടെ ഓടുമേഞ്ഞ വീട് തെങ്ങ് വീണ് തകർന്നു. ആർക്കും പരിക്കില്ല. വയലാമണ്ണിൽ ലിസിയുടെ വീടിന് റബർ മരം വീണതിനെ തുടർന്ന് കേടുപറ്റി. നടുവിൽ പഞ്ചായത്തിലെ താവുന്ന്, വിളക്കണ്ണൂർ, പുലിക്കുരുമ്പ, കൈതളം, പൊട്ടൻപ്ലാവ്, വെള്ളാട്, കാവുംകുടി തോടുകൾ കരകവിഞ്ഞൊഴുകുന്നുണ്ട്. ഇത് ക്രൂരമായ വിനോദം... കണ്ണൂർ: വെള്ളപ്പൊക്കം കാണാനും മൊബൈലിൽ രംഗങ്ങൾ ചിത്രീകരിക്കാനും സന്ദർശകർ പ്രവഹിക്കുന്നത് രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടാകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതുപോലെയാണ് ചിലർ സംഘമായി വാഹനങ്ങളിൽ എത്തുന്നത്. ഇതിനിടെ, ഇരിക്കൂറിൽ ആംബുലൻസും ബോട്ടും ആവശ്യപ്പെട്ട് രക്ഷാപ്രവർത്തകരെ ചില യുവാക്കൾ കബളിപ്പിച്ചു. പെടയങ്ങോട് ക്യാമ്പിൽ രണ്ട് ഗർഭിണികൾ അത്യാസന്ന നിലയിലുണ്ടെന്ന് പറഞ്ഞാണ് ബോട്ട് ആവശ്യപ്പെട്ടത്. വളരെ പ്രയാസപ്പെട്ട് അവിടെയെത്തിയപ്പോഴാണ് സന്നദ്ധപ്രവർത്തകർ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.