ചാരായം പിടികൂടിയ കേസിൽ സ്ത്രീക്ക് തടവും പിഴയും

തലശ്ശേരി: നാല് ലിറ്റർ ചാരായം കൈവശംവെച്ച കേസിൽ പ്രതിയായ സ്ത്രീക്ക് ആറുമാസം തടവും ലക്ഷം രൂപ പിഴയും. വയത്തൂർ അങ്ങാടിശ്ശേരി തട്ട് കിഴക്കേതിൽ ഹൗസിൽ കിഴക്കേതിൽ വത്സയെയാണ് (54) തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി വി.എൻ. വിജയകുമാർ ശിക്ഷിച്ചത്. പിഴയടക്കുന്നില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. 2013 ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് രണ്ടരക്ക് തളിപ്പറമ്പ് വയത്തൂർ അറബിക്കുളം പുറവയൽ റോഡിൽവെച്ചാണ് വത്സയുടെ കൈയിൽനിന്ന് നാലു ലിറ്റർ ചാരായം ശ്രീകണ്ഠപുരം എക്സൈസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. അജയകുമാർ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.