മുണ്ടോക്ക് - ബുലുവാർ റോഡിന് ടെൻഡറായി

മാഹി: പത്ത് വർഷത്തിലേറെയായി അറ്റകുറ്റപ്പണി നടത്താതെ തകർന്ന മുണ്ടോക്ക് - മഞ്ചക്കൽ ബുലുവാർ റോഡ് പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചു. 2,99,21,530 രൂപ മതിപ്പ് ചെലവ് കണക്കാക്കിയാണ് ടെൻഡർ ക്ഷണിച്ചത്. 13ന് ടെൻഡർ നടപടി പൂർത്തിയാവുന്നതോടെ റോഡ് പ്രവൃത്തി തുടങ്ങും. കാൽനടപോലും അസാധ്യമായ റോഡ് നന്നാക്കാത്തതിനെ തുടർന്ന് ഏറെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സി.പി.എം നടത്തിയ പുതുച്ചേരി നിയമസഭ മാർച്ചിനെ തുടർന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എക്കും സി.പി.എം നേതാക്കൾക്കും മുഖ്യമന്ത്രി ഉടൻ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. നബാർഡ് വായ്പ ലഭ്യമാക്കിയാണ് റോഡ് നിർമാണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.