കോൺഗ്രസ്​ ധർണ

മാഹി: പുതുച്ചേരി സംസ്ഥാനത്ത് സെൻടെക് മുഖാന്തരം നടത്തുന്ന എം.ബി.ബി.എസ് പ്രവേശന സംവരണ പട്ടികയിൽനിന്ന് മാഹിയിലെ ഒ.ബി.സി, ബി.സി.എം വിഭാഗങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മൈനോറിറ്റി കോൺഗ്രസിൻെറ നേതൃത്വത്തിൽ മാഹിയിൽ ധർണ നടത്തി. സമരം മുനിസിപ്പൽ മുൻ ചെയർമാൻ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.ടി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫാ. ജെറോം ചിങ്ങന്തറ, ടി.എസ്. ഇബ്രാഹീംകുട്ടി മുസ്ലിയാർ, മുൻ എം.എൽ.എ അഡ്വ. എൻ.കെ. സചീന്ദ്രനാഥ്, മുൻ നഗരസഭ കൗൺസിലർമാരായ സത്യൻ കേളോത്ത്, പി.പി. വിനോദൻ, മൈനോറിറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ബഷീർ ഹാജി, അഡ്വ. എ.പി. അശോകൻ, ഐ. അരവിന്ദൻ, ചാലക്കര പുരുഷു, കെ. മോഹനൻ, കെ.വി. ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം, പായറ്റ അരവിന്ദൻ, ടി.എം. സുധാകരൻ, പി.പി. ആശാലത, നളിനി ചാത്തു, മാർട്ടിൻ കൊയിലോ, ടി.കെ. വസീം, ജസീമ മുസ്തഫ, ഷാജു കാനം, അഡ്വ. എം.ഡി. തോമസ്, ടി. മുനവർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.