പാലക്കോട് കടപ്പുറം രാജ്മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു

പയ്യന്നൂർ: പാലക്കോട് വലിയ കടപ്പുറത്ത് അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ട കാരണം പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ടറിയാൻ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ കടപ്പുറം സന്ദർശിച്ചു. മണൽതിട്ടയിൽ തട്ടി മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. തൊഴിലാളികൾക്ക് ജീവഹാനിയുണ്ടാകുന്നതടക്കമുള്ള കാര്യങ്ങളും വലിയ വള്ളങ്ങൾ ഇറക്കാൻ സാധിക്കാത്തതും പ്രശ്നപരിഹാരത്തിന് പുലിമുട്ട് നിർമിക്കുന്നതിൻെറ ആവശ്യവും മത്സ്യത്തൊഴിലാളികൾ എം.പിയെ ബോധ്യപ്പെടുത്തി. പ്രശ്നത്തിൻെറ ഗൗരവമുൾക്കൊണ്ട് അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കുമെന്നും താൽക്കാലിക പരിഹാരമായി മണൽതിട്ട നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉണ്ണിത്താൻ ഉറപ്പുനൽകി. യു.ഡി.എഫ് നേതാക്കളായ കെ.ടി. സഹദുല്ല, എസ്.എ. ശുക്കൂർ ഹാജി, അഡ്വ. ഡി.കെ. ഗോപിനാഥ്, എം. അബ്ദുല്ല, കെ.കെ. അഷ്റഫ്, കെ. ജയരാജ്, സി.കെ. മൂസക്കുഞ്ഞി ഹാജി, പി.എം. ലത്തീഫ്, കെ.സി. അഷ്റഫ്, എ.ഒ.പി. ഹമീദ്, വി.വി. ഉണ്ണികൃഷ്ണൻ, പി.വി. സുരേന്ദ്രൻ എന്നിവർ എം. പിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.