ലോറികൾ അപകടത്തിൽപെട്ടു

തളിപ്പറമ്പ്: ചെങ്കല്ല് കയറ്റിപ്പോകുകയായിരുന്ന ലോറികള്‍ അപകടത്തില്‍പെട്ടു. ബാവുപ്പറമ്പ്--നണിച്ചേരി റോഡില്‍ നണിച്ചേരി പാലത്തിനടുത്തെ ഇറക്കത്തിൽ വ്യാഴാഴ്ച വൈകീട്ട് ആേറാടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മിനിലോറി മൂന്നുവട്ടം മറിഞ്ഞ് വീട്ടുമതില്‍ തകര്‍ത്താണ് നിന്നത്. രണ്ടു ലോറികളിലേയും ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും നിസ്സാര പരിക്കേറ്റു. കല്ലുകള്‍ റോഡിലും പരിസരത്തുമായി ചിതറിക്കിടക്കുകയാണ്. ഇതിനിടയില്‍ മയ്യില്‍ ഭാഗത്തുനിന്ന് വന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട കാറിനിടിച്ച് സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്കും പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.