ചികിത്സാസഹായം തേടുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ആനിടില്‍ പടിഞ്ഞാറ്റയില്‍ രമാദേവി (45) രക്താര്‍ബുദത്തെ തുടര്‍ന്ന് (ലിംഫോബ്ലാസ്റ്റിക് ലൂക്കേമിയ) . കഴിഞ്ഞ രണ്ടുവര്‍ഷമായി കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സൻെററില്‍ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് തലശ്ശേരി മലബാര്‍ കാന്‍സര്‍ സൻെററിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എത്രയുംപെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ചികിത്സക്കായി 20 ലക്ഷത്തോളം രൂപ ചെലവായി. മജ്ജ മാറ്റിവെക്കലിനും (അലോജനിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ്) തുടർചികിത്സകൾക്കുമായി 30 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സഹോദരി മജ്ജ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. രമാദേവിയുടെ ചികിത്സാ സഹായത്തിനായി പി.യു. രാജന്‍ ചെയര്‍മാനും കെ. ശിവകുമാര്‍ കണ്‍വീനറും വി.പി. സുരേഷ് ട്രഷററുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചികിത്സാസഹായ കമ്മിറ്റിയുടെ പേരില്‍ പയ്യന്നൂര്‍ ഫെഡറല്‍ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് സഹായങ്ങള്‍ നല്‍കേണ്ടത്. അക്കൗണ്ട് നമ്പര്‍: 11260100699088. ഐ.എഫ്.എസ് കോഡ്: FDRL0001126, ഇൻറർനാഷനല്‍ ബാങ്ക് കോഡ്: FDRLINBBIBD. ഫോണ്‍: 9961475993. ................................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.