മുഫ്‌തി മാട്ടൂൽ ഡെസ്കും ബെഞ്ചും കൈമാറി

പഴയങ്ങാടി: മാട്ടൂൽ ഹയാത്തുൽ ഇസ്ലാം മദ്റസ മാട്ടൂൽ സൗത്ത് യാസീൻ പള്ളി ഏരിയ ബ്രാഞ്ചിനുവേണ്ടി മുഫ്‌തി മാട്ടൂൽ 30 ഡെസ്കുകളും ബെഞ്ചുകളും നൽകി. ഹയാത്ത് മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മദ്റസ ബ്രാഞ്ച് പ്രസിഡൻറ് അലി ഹാജി, സെക്രട്ടറി അബ്ദുറഹ്മാൻ, ബഷീര്‍ മുസ്ലിയാര്‍ എന്നിവർ മുഫ്‌തി ഭാരവാഹികളിൽ നിന്നും ബെഞ്ചും ഡെസ്കും സ്വീകരിച്ചു. മുഫ്‌തി മാട്ടൂൽ ചെയർമാൻ പി. അബ്ദുസ്സമദ്, മുഖ്യ രക്ഷാധികാരി എ.പി മുസ്തഫ, ജനറൽ സെക്രട്ടറി എം.എ.വി. ഷഫീക്ക്, വൈസ് പ്രസിഡൻറുമാരായ കെ.വി. സക്കറിയ, ടി.വി.നിസാർ, എക്സി.ചീഫ് എ.പി.മഹമൂദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.