യൂത്ത് കോൺഗ്രസ് പ്രകടനം

തലശ്ശേരി: കോൺഗ്രസ് നേതാവ് ചാവക്കാട്ടെ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയും മൂന്നോളം പ്രവർത്തകരെ ക്രൂരമായി പരിക്കേൽപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ധർമടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കുനിയിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സനോജ് പലേരി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.ടി. സനൽകുമാർ, ഇഫ്നാസ് ഉമ്മലിൽ, ടി.പി. അശോകൻ, ഷമിൽ അരിക്കോത്തൻ, എ.വി. ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. പുനലൂർ പ്രഭാകരൻെറ പ്രഭാഷണം തലശ്ശേരി: രാമായണമാസാചരണത്തിൻെറ ഭാഗമായി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ രണ്ട് മുതൽ ആറ് വരെ ബാലകാണ്ഡവും അയോധ്യാകാണ്ഡവും എന്ന വിഷയത്തിൽ പുനലൂർ പ്രഭാകരൻെറ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.