ബലിതർപ്പണ പുണ്യം തേടി ആയിരങ്ങളെത്തി

തലശ്ശേരി: കർക്കടക വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രസന്നിധിയിൽ ബുധനാഴ്ച പുലർച്ച എത്തിയത് ആയിരങ്ങൾ. ഉച്ചവരെ നീണ്ടുനിന്ന അമാവാസി തർപ്പണത്തിനായി പതിവിലും കൂടുതൽ പേരാണെത്തിയത്. ബലിക്രിയകൾക്ക് ക്ഷേത്രം ശാന്തിമാരായ സനീഷ്, വിനു, ശശി, സെൽവരാജ്, ലനീഷ് എന്നിവർ കാർമികത്വം വഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡൻറ് അഡ്വ. കെ. സത്യൻ, ഡയറക്ടർമാരായ കണ്ട്യൻ ഗോപി, അഡ്വ. കെ. അജിത്കുമാർ, സി. ഗോപാലൻ, കെ.കെ. പ്രേമൻ, കല്ലേൻ ശിവനാഥ്, എൻ.വി. രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി. തലായി ശ്രീ ബാലഗോപാല സേവാസംഘം, നാരങ്ങാപ്പുറം ശ്രീ തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ തലായി സമുദ്രതീരത്ത് പിതൃതർപ്പണം നടന്നു. സ്ത്രീകളടക്കം ആയിരക്കണക്കിന് വിശ്വാസികൾ തർപ്പണത്തിനെത്തി. പാനൂർ ഏലാേങ്കാട് ശ്രീകൃഷ്ണക്ഷേത്രം മേൽശാന്തി കെ.കെ. വാസു, സി.കെ. ശ്രീനിവാസൻ, തലായി പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. മാഹി മഞ്ചക്കൽ ശ്രീനാരായണമഠത്തിൻെറ ആഭിമുഖ്യത്തിൽ മാഹി പുഴയോരത്ത് നടന്ന ബലിതർപ്പണ ചടങ്ങിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. സി. നാരായണൻ, ഉത്തമരാജ് മാഹി, രാം മോഹൻ, ടി.കെ. രമേഷ് കുമാർ, ടി.പി. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ജഗന്നാഥ ക്ഷേത്രത്തിൽ ബലിതർപ്പണം ഇന്നും തലശ്ശേരി: പിതൃതർപ്പണ പുണ്യത്തിനായി ശ്രീ ജഗന്നാഥ ക്ഷേത്രസന്നിധിയിൽ ബലിതർപ്പണം വ്യാഴാഴ്ചയും നടക്കും. പിതൃലോകത്തിലെ ആത്മാക്കളുടെ മുക്തിക്ക് വേണ്ടി ഇന്ന് പുലർച്ച ആറ് മുതൽ എട്ട് വരെ ബലിതർപ്പണം തുടരുമെന്ന് ജ്ഞാനോദയ യോഗം പ്രസിഡൻറ് അഡ്വ. കെ. സത്യൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.