അവകാശപത്രിക സമർപ്പിച്ചു

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ . ജില്ലയിൽ ഉപഡയറക്ടറുടെ അഭാവത്തിൽ അവകാശപത്ര ിക അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് അനിൽകുമാർ സാബുവിന് കെ.യു.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുൽ ബഷീർ, ജോ. സെക്രട്ടറി അബ്ദുൽ ഖാദർ, ജില്ല സെക്രട്ടറി സി.വി.കെ. റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. ഹയർ സെക്കൻഡറിയിൽ ഉപഭാഷപഠന സൗകര്യങ്ങൾ വിപുലപ്പെടുത്തുക, പ്രൈമറി തലം മുതൽ ഉർദു ഭാഷാപഠനം ആരംഭിക്കുക, പാർടൈം അധ്യാപകർക്ക് പി.എഫ് അംഗത്വം അനുവദിക്കുക, പാർടൈം സർവിസ് മുഴുവൻ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, ഡി.എൽ.ഇ.ഡി കോഴ്‌സ് പുനരാരംഭിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ജില്ല നേതാക്കളായ റാഷിദ് താജുദ്ദീൻ, അനീസ്, മുഹമ്മദ് അശ്റഫ്, മുസമ്മിൽ, അമീന, ഫായിസ തുടങ്ങിയവർ പങ്കെടുത്തു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.