ട്രോളിങ്​ ഇന്ന്​ അർധരാത്രി അവസാനിക്കും തീരമുണരുന്നു

കണ്ണൂർ സിറ്റി: ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷം ബോട്ടുകള്‍ കടല ിലേക്ക് പോയിത്തുടങ്ങും. ദിവസങ്ങളായി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യ ബന്ധനത്തൊഴിലാളികള്‍. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികളടക്കം കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തി. ഇവരും കടലില്‍ പോകാനുള്ള ആവേശത്തിലാണ്. ബോട്ടുകളില്‍ വലകളും ഭക്ഷണ സാധനങ്ങളും ഐസുമെല്ലാം നിറച്ചുവെച്ചു. െഡബിൾ നെറ്റ് വലിക്കുന്ന യന്ത്രവത്കൃത ബോട്ടുകൾ അനധികൃതമായി എത്തുന്നത് തടയാൻ അധികൃതർക്കാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടുകൂടി നിരോധിത െഡബിൾ നെറ്റ് വലയുമായി എത്തുമെന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയൊരു ആശങ്കയാണ്. ചെറു മത്സ്യങ്ങളാണ് ഇവർ വാരിക്കൊണ്ടുപോകുന്നത്. ഇതിനു അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും നാളുകളിൽ ചെറു മത്സ്യത്തൊഴിലാളികൾ കൊടും പട്ടിണിയിലേക്ക് പോകുമെന്ന ആശങ്കയും ഇവർ പറയുന്നു. െഡബിൾ നെറ്റ് വലിച്ചാൽ ട്രോളിങ് നിരോധനം കൊണ്ടുള്ള ഗുണം കിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. Photo : Sandeep.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.