തലശ്ശേരി നായ്യൻ വീട് കുടുംബസംഗമം

തലശ്ശേരി: തലശ്ശേരിയിലെ പുരാതന തറവാടായ നായ്യൻ വീട് കുടുംബസംഗമം സംഘടിപ്പിച്ചു. ജൂബിലി റോഡിലെ ജൂബിലി ഹൗസിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എ.എൻ.പി. ഉമ്മർ കുട്ടി ഉദ്ഘാടനംചെയ്തു. എൻ.വി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. തറവാട്ടിലെ തലമുതിർന്ന അംഗങ്ങളായ ടി.സി. മമ്മു, എൻ.വി. സുഹറ എന്നിവരെ ആദരിച്ചു. ഷഫീഖ് സ്വലാഹി, ഡോ. സി.ഒ.ടി. മുസ്തഫ, ഡോ. ആതിര, ടി. അബ്ദുൽ റഹീം, തലശ്ശേരി മഹൽ ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ, സി.കെ. അബ്ദുൽ മജീദ്, അയാൻ സമീൽ എന്നിവർ സംസാരിച്ചു. കലാപരിപാടികളിൽ വിജയികളായവർക്ക് സമ്മാനം നൽകി. ചരിത്ര-വ്യക്തി രേഖ പ്രസിദ്ധീകരണം പ്രകാശനവും വെബ് സൈറ്റ് ലോഞ്ചിങ്ങും നടന്നു. എൻ.വി. മുഹമ്മദലി സ്വാഗതവും എൻ.വി. അഷർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.